പാലക്കാട് ജില്ലയില്‍ മെഡിക്കല്‍/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം

Update: 2021-01-27 15:17 GMT

പാലക്കാട്: പാലക്കാട് ജില്ലയില്‍ മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന ധനസഹായത്തിന് പട്ടിക ജാതി, പട്ടികവകുപ്പ് അപേക്ഷ ക്ഷണിച്ചു. 2020 വര്‍ഷത്തില്‍ പ്ലസ് ടു പാസായവരും ജില്ലയിലെ വകുപ്പ് അംഗീകൃത പരിശീലന സ്ഥാപനങ്ങളില്‍ റഗുലര്‍ ഫുള്‍ടൈം പരിശീലനത്തിലുള്ളവരുമായ പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് ബി ഗ്രേഡില്‍ കുറയാതെ പ്ലസ് ടു പാസായവരും കൂടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കുറവുള്ളവരുമായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, എസ്.എസ്.എല്‍.സി, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍, കോച്ചിംങ് സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് അടച്ച രശീത്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പാലക്കാട് സിവില്‍ സ്‌റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ക്ക് സമര്‍പ്പിക്കണം.

ജനുവരി 30ന് വൈകീട്ട് 5വരെയാണ് കാലാവധി. ഫോണ്‍: അസി.ജില്ലാ പട്ടികജാതി വികസന ഓഫിസര്‍: 0491 250 5005

Tags:    

Similar News