ദമ്മാമില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെട്ടയാള്‍ അറസ്റ്റില്‍
2006 ല്‍ പിടികിട്ടാപുള്ളികളില്‍ ഉള്‍പ്പെടുത്തി ഇയാളുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം പരസ്യപ്പെടുത്തിയിരുന്നു.
ദമ്മാം: ദമ്മാമില്‍ നിരവധി കേസുകളില്‍ അന്വേഷിച്ചുകൊണ്ടിരുന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. ഖതീഫില്‍ ന്യായാധിപനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തല്‍, സുരക്ഷാ ഉദ്യോസ്ഥരെ കൊലപ്പെടുത്തല്‍, ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടു പോകുകയായിരുന്ന പണം കവര്‍ച്ച ചെയ്യല്‍ തുടങ്ങിയ നിവധി കുറ്റകൃത്യങ്ങളില്‍ പോലീസ് അന്വേഷിച്ചുവരുന്ന മുഹമ്മദ് അല്‍അമ്മാറാണ് പിടിയിലായത്.
2006 ല്‍ പിടികിട്ടാപുള്ളികളില്‍ ഉള്‍പ്പെടുത്തി ഇയാളുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം പരസ്യപ്പെടുത്തിയിരുന്നു. ജിദ്ദയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.