രാജ്യത്ത് ഇന്ധനവില പുതുക്കുന്നത് തിരഞ്ഞെടുപ്പ് തിയ്യതിക്കനുസരിച്ച്; കേന്ദ്രത്തിനെതിരേ പരിഹാസവുമായി കോണ്‍ഗ്രസ്

Update: 2022-09-11 13:46 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തുന്നത് ആഗോള വിപണിയിലെ പെട്രോളിയം വിലയനുസരിച്ചല്ലെന്നും തിരഞ്ഞെടുപ്പ് തിയ്യതിക്കനുസരിച്ചാണെന്നും കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആണ് വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ പരിഹാസവുമായി എത്തിയത്. ജിഡിപി വളര്‍ച്ച, പണപ്പെരുപ്പം, രൂപയുടെ മൂല്യമിടിവ് തുടങ്ങി നിരവധി ഘടകങ്ങളെക്കുറിച്ചും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.

സര്‍ക്കാരിന്റെ അറിവില്ലായ്മയും കഴിവില്ലായ്മയും മൂലം സാധാരണക്കാരും താഴ്ന്ന വരുമാനക്കാരും ബുദ്ധിമുട്ടനുഭവിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ചില്ലറ വില്‍പ്പനയിലെ പണപ്പെരുപ്പം ആര്‍ബിഐനിര്‍ദേശിച്ച 6ശതമാനത്തിനു മുകളിലാണ്. ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറി, ഇന്ധനവില തുടങ്ങിയവയിലെ വിലവര്‍ധന സാധാരണക്കാരെയാണ് ബാധിക്കുക. അത് സമ്പദ്ഘടനയെ മൊത്തത്തില്‍ ബാധിക്കും.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുകയാണ്. എന്നിട്ടും രാജ്യത്തെ ഇന്ധനവില കൂടുന്നു. മാര്‍ച്ച് 20നും 31നും ഇടയില്‍ യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 9-10 തവണ വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News