ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; മുംബൈയില്‍ പെട്രോള്‍ വില നൂറ് രൂപ കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 94.04 പൈസയും ഡീസലിന് 90.46 പൈസയും വര്‍ധിച്ചു. മെട്രോകളില്‍ ഡീസലിന് 30 പൈസയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.
മുംബൈയില്‍ പെട്രോള്‍ വില 100.19 പൈസയായി. ഡീസല്‍ 92.17 ആയും വര്‍ധിച്ചു. മുംബൈയില്‍ നൂറ് രൂപ കടക്കുന്നത് ഇതാദ്യമാണ്.
ചെന്നൈയില്‍ പെട്രോള്‍ വില 95.51 രൂപയും ഡീസല്‍ 89.65 പൈസയുമായിട്ടുണ്ട്.
മെയ് നാലിന് ശേഷം വില വര്‍ധിപ്പിക്കുന്നത് ഇത് പതിനഞ്ചാം തവണയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പല നഗരങ്ങളിലും പെട്രോള്‍ വില നൂറ് രൂപ കടന്നു.