കർണാടകയില്‍ നിന്ന് വയനാട്ടിലേക്ക് ഇനി ആരെയും കടത്തി വിടില്ല

Update: 2020-03-25 16:47 GMT

കല്‍പറ്റ: ആളുകൾ ഇനിയും വന്നാൽ വയനാട്ടിൽ സൗകര്യമൊരുക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ കര്‍ണ്ണാടകയില്‍ നിന്നും മറ്റുമുള്ളവരെ ഇനി വയനാട്ടിലേക്ക് കടത്തി ലിടില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല. ഇന്നു മാത്രം 200 ലധികം ആളുകളാണ് ജില്ലയിലെ കോവിഡ് സെൻ്ററുകളിലെത്തിയത്. ഇവർക്ക് ഭക്ഷണവും ചികിത്സയും ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണ്. വയനാട് ജില്ലക്കകത്തുള്ള ആദിവാസി സമൂഹമുൾപ്പടെയുള്ളവരുടെ കാര്യങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന് മുൻഗണന നൽകേണ്ടതുണ്ട്. നാളെ മുതൽ അന്തർ സംസ്ഥാന അതിർത്തിയിലെത്തുന്ന ആരെയും ഇങ്ങോട്ട് കടത്താൻ നിർവാഹമില്ല. ഈ സാഹചര്യത്തിൽ വയനാട്ടിലേക്ക് ഇനി ആരേയും പ്രവേശിപ്പിക്കില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി.

Similar News