മാപ്സ: ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ ജനറൽ കൗൺസിൽ നോർത്ത് ഗോവയിൽ സക്കിയ ജഫ്രി നഗറിൽ ആരംഭിച്ചു. ദേശീയ ഉപദേശക സമിതി അംഗം സുബ്രഹ്മണി അറുമുഖം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെൻ് ദേശീയ പ്രസിഡൻ്റ് ആസിം ഖാൻ അധ്യക്ഷത വഹിച്ചു. മുൻ ദേശീയ പ്രസിഡൻ് ഷംസീർ ഇബ്രാഹിം മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീറും ദേശീയ സെക്രട്ടറി ഷഹീൻ അഹ്മദും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സാന്ദ്ര ജോസഫ്, ഡോ. കെ.എം താഹിർ ജമാൽ, നിദ പർവീൺ, ലുബൈബ്, കെ.എം ഷെഫ്റിൻ, ഇ.കെ റമീസ്, മുഹമ്മദ് അൽഫൗസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
2025- 2027 കാലയളവിലേക്കുള്ള ദേശീയ എക്സിക്യൂട്ടിവിനെയും ഭാരവാഹികളെയും ഞായറാഴ്ച തെരഞ്ഞെടുക്കും. ദേശീയ ഉപദേശക കമ്മറ്റിയംഗങ്ങളായ സുബ്രഹ്മണി അറുമുഖവും ഷംസീർ ഇബ്രാഹിമും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകും.