ഫ്രീഡം പ്രസ് കാംപയിന്‍: കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ യോഗം ചേര്‍ന്നു

മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങളില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

Update: 2020-08-14 15:58 GMT

മാള: ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഫ്രീഡം പ്രസ് കാംപയിന്റെ ഭാഗമായി കേരള ജേര്‍ണലിസ്റ്റ് യൂനിയന്റെ നേതൃത്വത്തില്‍ മാള പ്രസ് ക്ലബ്ബില്‍ യോഗം സംഘടിപ്പിച്ചു. മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങളില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന നടപടികള്‍ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പിന്തുണയും സഹകരണവും നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. മാള പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത്, പി കെ അബ്ബാസ്, ഇ സി ഫ്രാന്‍സിസ് സംസാരിച്ചു.


Tags:    

Similar News