സ്വതന്ത്ര്യ സമര സേനാനി പാപ്പു അന്തരിച്ചു; മരണം പുറത്തറിഞ്ഞത് വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ

1942 ഇല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് 33 ദിവസം ജയിലില്‍ കിടന്നിട്ടുണ്ട് പാപ്പു.

Update: 2021-08-15 04:31 GMT
തൃശൂര്‍: സ്വതന്ത്ര്യ സമര സേനാനി പാപ്പു അന്തരിച്ചു. തൃശൂര്‍ കൊടകരയിലെ വീട്ടില്‍ തനിച്ചു താമസിച്ചു വരികയായിരുന്നു. വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് മരണ വിവരം അറിഞ്ഞത്. മൂന്നു ദിവസം മുന്‍പ് മരണം സംഭവിച്ചിരിക്കാം എന്നു പൊലിസ് വ്യക്തമാക്കി. 1942 ഇല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് 33 ദിവസം ജയിലില്‍ കിടന്നിട്ടുണ്ട് പാപ്പു. കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് വീട് പുതുക്കി നല്‍കിയിരുന്നെങ്കിലും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശരിയായിരുന്നില്ല. മൃതദേഹം താലൂക് ആശുപത്രിയിലേക്കു മാറ്റി.




Tags: