പെരിന്തല്‍മണ്ണയില്‍ സൗജന്യ പിഎസ്‌സി പരിശീലനം: ഇപ്പോള്‍ അപേക്ഷിക്കാം

Update: 2022-06-05 12:47 GMT

പെരിന്തല്‍മണ്ണ: കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പെരിന്തല്‍മണ്ണ തറയില്‍ ബൈപ്പാസ് ബസ്സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തില്‍ 2022 ജൂലായ് മാസം ഒന്നിന് ആരംഭിക്കുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള സൗജന്യ പി.എസ്.സി പരിശീലന ബാച്ചുകളിലേക്ക് 2022 ജൂണ്‍ 6 മുതല്‍ അപേക്ഷ ക്ഷണിച്ചു.

പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ബാങ്കിംഗ് തുടങ്ങി മല്‍സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റെഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, 2 പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓഫിസില്‍ നേരിട്ട് അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂണ്‍ 20 വൈകീട്ട് 4 മണി വരെ.കൂടുതല്‍ വിവരങ്ങള്‍ക്ക് 8301071846, 9388000001, 9895662121 എന്നീ നമ്പറുകളില്‍ ബന്ധപെടേണ്ടതാണ്.

Tags: