ബലിപെരുന്നാള്‍: ദുബൈയില്‍ നാലുദിവസം സൗജന്യ പാര്‍ക്കിങ്

Update: 2022-07-07 17:36 GMT

ദുബൈ: ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ എട്ട് വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെ നാലുദിവസമാണ് പാര്‍ക്കിങ് സൗജന്യമാക്കിയതെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എന്നാല്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനത്തില്‍ സൗജന്യ പാര്‍ക്കിങ് ഉണ്ടായിരിക്കില്ല.

ആഘോഷ പരിപാടികളില്‍ മാസ്‌ക് ധരിക്കുന്നതടക്കുള്ള എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്ന് ദുബൈ പോലിസ് ആവശ്യപ്പെട്ടു. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വേഗപരിധികള്‍ പാലിക്കണമെന്നും നിയമലംഘനങ്ങള്‍ കണ്ടാല്‍ 901 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കണമെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.