വെള്ളകാര്‍ഡുകാര്‍ക്കുള്ള സൗജന്യ കിറ്റ് ഇന്നു മുതല്‍; പൂജ്യം നമ്പറുകാര്‍ക്ക് ഇന്ന്

പൂജ്യത്തില്‍ അഴസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്ക് 15നും 1,2 അക്കങ്ങള്‍ക്ക് 16നും 3,4,5 അക്കങ്ങള്‍ക്ക് 18നും കിറ്റുകള്‍ വിതരണം ചെയ്യും. 6,7,8 അക്കങ്ങള്‍ക്ക് 19നും കിറ്റുകള്‍ വിതരണം ചെയ്യും. ഒമ്പതടക്കമുള്ള ബാക്കിയുള്ളവയ്ക്ക് 20നും കിറ്റുകള്‍ ലഭ്യമാക്കും.

Update: 2020-05-15 05:00 GMT

തിരുവനന്തപുരം: വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ പല വ്യഞ്ജന കിറ്റ് വിതരണത്തിന് ഇന്നു തുടക്കം. കാര്‍ഡിലെ അവസാന അക്കം അനുസരിച്ചാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.

പൂജ്യത്തില്‍ അഴസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്ക് 15നും 1,2 അക്കങ്ങള്‍ക്ക് 16നും 3,4,5 അക്കങ്ങള്‍ക്ക് 18നും കിറ്റുകള്‍ വിതരണം ചെയ്യും. 6,7,8 അക്കങ്ങള്‍ക്ക് 19നും കിറ്റുകള്‍ വിതരണം ചെയ്യും. ഒമ്പതടക്കമുള്ള ബാക്കിയുള്ളവയ്ക്ക് 20നും കിറ്റുകള്‍ ലഭ്യമാക്കും.

21 മുതല്‍ പിഎംജികെവൈ പ്രകാരമുള്ള റേഷന്‍ വിതരണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News