ഹരിയാനയില്‍ പുരസ്‌കാരം നേടിയ സംസ്‌കൃത പണ്ഡിതന്മാര്‍ക്ക് സൗജന്യ ബസ് യാത്രാ സൗകര്യം

Update: 2021-07-20 17:49 GMT

ഛണ്ഡിഗഢ്: പുരസ്‌കാരം നേടിയ സംസ്‌കൃതഭാഷാ പണ്ഡിതന്മാര്‍ക്ക് സൗജന്യ ബസ്‌യാത്ര അനുവദിക്കാന്‍ ഹരിയാന സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 

സംസ്‌കൃത ഭാഷയെ പ്രോല്‍സാഹിക്കുന്നതിന്റെ ഭാഗായാണ് നടപടിയെന്ന് ഹരിയാന സംസ്‌കൃത അക്കാദമി ഡയറക്ടര്‍ ഡോ. ദിനേഷ് ശാസ്ത്രി പറഞ്ഞു.

സംസ്‌കൃത കോളജുകിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംസ്‌കൃത അധ്യാപകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിരവധി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിര്‍ജന്ത് ആചാര്യ സമ്മാനം, വിദ്യാമാര്‍ത്താണ്ഡ പണ്ഡിറ്റ് സീതാറാം ശാസ്ത്രി ആചാര്യ സമ്മാനം, പണ്ഡിറ്റ് യുധിഷ്ടിര മിമന്‍സാക് ആചാര്യ സമ്മാനം, സ്വാമി ധര്‍മദേവ് സംസ്‌കൃത പുരസ്‌കാരം തുടങ്ങിയവയാണ് പുതുതായി ഏര്‍പ്പെടുത്തിയ സംസ്‌കൃതപുരസ്‌കാരങ്ങള്‍.

ഇതുവരെ 29 ആചാര്യന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും പുരസ്‌കാരം നല്‍കിയതായി ഡോ. ദിനേഷ് ശാസ്ത്രി പറഞ്ഞു.

2017, 18 കാലത്തേക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ഉടന്‍ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.