ഗൂഡല്ലൂര്‍: വ്യാപാരസ്ഥാപനങ്ങളില്‍ ഉടമകളും ഉപഭോക്താക്കളും അറിയാതെ സ്‌കാനറില്‍ കൃത്രിമം നടത്തി പണം തട്ടുന്ന വിവരം പുറത്തുവന്ന സാഹചര്യത്തില്‍ വാലറ്റുകള്‍ വഴി പണം കൈമാറുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലിസ്. പേടിഎം, ഗൂഗിള്‍പേ, ഫോണ്‍ പേ എന്നിവ വഴി പണം കൈമാറുന്നവരോടാണ് ജാഗ്രത പുലര്‍ത്താന്‍ പോലിസ് നിര്‍ദേശം നല്‍കിയിരുന്നത്.
വ്യാപാരസ്ഥാപനങ്ങളിലെയോ ഉപഭോക്താക്കളുടെയോ സ്‌കാനര്‍ തിരിച്ചറിയാത്ത വിധത്തില്‍ മറ്റൊന്ന് ഒട്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്.