തടഞ്ഞുവച്ച എസ്‌സി-എസ്ടി സ്‌കോളര്‍ഷിപ്പ് ഉടന്‍ വിതരണം ചെയ്യുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2022-10-21 05:11 GMT

തിരുവനന്തപുരം: പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ തടഞ്ഞു വയ്ക്കുന്നതിലൂടെ ഇടതു സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ഇടതു സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വഞ്ചനയെ ചോദ്യം ചെയ്തുകൊണ്ട് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മിര്‍സാദ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്ന ധൂര്‍ത്തും ദുര്‍വ്യയവും നിര്‍ത്തിവെക്കാതെ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക പിടിച്ചു വെക്കുന്നതിലൂടെ ദലിത് ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിയെ തുരങ്കം വെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.സംസ്ഥാന സെക്രട്ടറി ആദില്‍ അബ്ദുല്‍ റഹീം, ജില്ലാ വൈസ് പ്രസിഡന്റ് നബീല്‍ പാലോട്, ജില്ലാ സെക്രട്ടറി നിഷാത്ത്, അംജദ് റഹ്മാന്‍ സംസാരിച്ചു. പളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പോലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു. മുനവ്വിര്‍, നജീബ് പാലോട്, ആസിയ, അബ്ദുള്ള നേമം,ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News