ഫ്രറ്റേണിറ്റി ഫെസ്റ്റ്: സമ്മാനവിതരണം നടത്തി

അല്‍ ഫാനൂസ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച മല്‍സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു. സമ്മാനദാന ചടങ്ങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Update: 2019-02-28 08:16 GMT

വാദി ദവാസിര്‍ : 'സൗഹൃദം ആഘോഷിക്കൂ' എന്ന പ്രമേയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ചു വരുന്ന 'ഫ്രറ്റേണിറ്റി ഫെസ്റ്റ് '19 ന്റെ ഭാഗമായി വാദി ദവാസിര്‍ ഏരിയ സംഘടിപ്പിച്ച കുട്ടികള്‍ക്കായുള്ള കളറിംഗ് മല്‍സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. അല്‍ ഫാനൂസ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച മല്‍സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു. സമ്മാനദാന ചടങ്ങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ സബ് ജൂനിയര്‍ തലത്തില്‍ റയാന്‍ അബ്ദുള്ള ഹസ്സന്‍ ( യെമന്‍ ), സഅദ് ഉബൈദ് സഅദ് ( സൗദി ), ജോണ്‍ പാവ് ലോ (ഫിലിപ്പൈന്‍), സൈഫ് അബ്ദുല്‍ സമിയ (ഈജിപ്ത്), മുഹമ്മദ് ഫര്‍ഹാന്‍( ഇന്ത്യ ) എന്നിവരും, ജൂനിയര്‍ തലത്തില്‍ ആറോണ്‍ ജോസഫ് ( ഫിലിപ്പൈന്‍), മുഹമ്മദ് ഷവ്വാല്‍( പാക്കിസ്ഥാന്‍ ), തമിം അഹ്മദ് ഷാ ( പാക്കിസ്ഥാന്‍ ), ഉമര്‍ ഖാലിദ് അബ്ദുല്‍ ഗനി (ഈജിപ്ത്), മുഹമ്മദ് ഷെയ്ഖ് ഇബ്രാഹിം ( സിറിയ ) എന്നിവരും വിജയികളായി.

പെണ്‍കുട്ടികള്‍ക്കായി നടത്തിയ മല്‍സരത്തില്‍ സബ് ജൂനിയര്‍ തലത്തില്‍ ലമാര്‍ സാമിര്‍ ( സുഡാന്‍ ), കനക് വര്‍മ്മ ( ഇന്ത്യ ), മറിയം മുഹമ്മദ് ഇബ്രാഹിം (ഈജിപ്ത്), റിത്തല്‍ മുഹമ്മദ് ( എരിത്രിയ ), ഫാത്തിമ അസ്സഹ്ര ( തുനീഷ്യ ) എന്നിവരും, ജൂനിയര്‍ തലത്തില്‍ അലാ മുഹമ്മദ് ആല്‍ ഫാദില്‍ ( സുഡാന്‍ ), സല്‍മ മുഹമ്മദ് (ഈജിപ്ത്), മലക് വലീദ് (ഈജിപ്ത്), സല്‍മ ഇബ്രാഹിം ( ജോര്‍ദാന്‍ ), യാരാ ഹനി (ഈജിപ്ത്) എന്നിവരും ജേതാക്കളായി.

വിദ്യാഭ്യാസ വകുപ്പ് പ്രധിനിധി അബ്ദുല്‍ ഹാദി , സ്‌കൂള്‍ ചെയര്‍മാന്‍ ഫസലുദ്ദീന്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രഷോഭ്, അഡ്മിനിസ്‌ട്രേറ്റര്‍ ഹമീദ് പയ്യോളി , ഫോറം പ്രധിനിധികളായ റഫീക്ക് മട്ടന്നൂര്‍, അബ്ദുല്‍ നാസര്‍ ഹാദി, സലാഹുദ്ധീന്‍ അമ്പനാട്ട് , അഹമ്മദ് കുട്ടി അരീക്കോട് , ഷാനവാസ് കൊല്ലം , ഇസ്മയില്‍ മാസ്റ്റര്‍ പങ്കെടുത്തു.

Tags:    

Similar News