മലപ്പുറം എരമംഗലം കുറുക്കൻ്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്

Update: 2022-11-16 13:05 GMT

മലപ്പുറം: വെളിയംങ്കോട് എരമംഗലം പ്രദേശങ്ങളിൽ മൂന്ന് ഇടങ്ങളിലായി കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. എരമഗലം,താഴത്തേൽപടി,പുഴക്കര എന്നിവിടങ്ങളിലായി 17 പേർക്കും,12 വളർത്തു മൃഗങ്ങൾക്കുമാണ് കടിയേറ്റത്.

പരിക്കേറ്റ തമിഴ്നാട് സ്വദേശിയെ പൊന്നാനി താലൂക് ആശുപത്രിയിലും,എരമ ഗലം സ്വദേശികളെ മലങ്കര ഹോസ്പിറ്റലിലും,തിരൂർ ഹോസ്പിറ്റലിലുമായി പ്രവേശിപ്പിച്ചു.