കൂട്ടിക്കല്‍ മേഖലയില്‍ 14 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Update: 2020-08-07 00:45 GMT

കോട്ടയം: നിര്‍ത്താത പെയ്യുന്ന മഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് കൂട്ടിക്കല്‍ മേഖലയില്‍ കുടംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഏന്തയാര്‍ ജെ.ജെ മര്‍ഫി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കൂട്ടിക്കല്‍ മേഖലയിലെ 14 കുടുംബങ്ങളില്‍നിന്നുള്ള 27 പേരുണ്ട്. ഇതില്‍ 17 പുരുഷന്‍മാരും 10 സ്ത്രീകളും ഉള്‍പ്പെടുന്നു. കിടപ്പു രോഗികളും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവരുമായ അഞ്ചു പേരെ ആശുപത്രികളിലേക്ക് മാറ്റി. 

Tags:    

Similar News