ലക്‌നോ: ഉത്തര്‍പ്രദേശില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ കാര്‍ ഇടിച്ചുകയറി നാലു വിദ്യാര്‍ഥികള്‍ മരിച്ചു. വെങ്കടേശ്വര്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അമ്രോഹയില്‍ ഡല്‍ഹിലക്‌നോ ദേശീയപാതയിലാണ് സംഭവം.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.