ശരത് പവാറിന്റെ വസതിയിലെ നാലു ജീവനക്കാര്‍ക്ക് കൊവിഡ്

ശരത് പവാറിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാല്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ പുറത്തിറങ്ങരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

Update: 2020-08-17 11:48 GMT

മുംബൈ: എന്‍സിപി നേതാവ് ശരത് പവാറിന്റെ വസതിയിലെ നാലു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ശരത് പവാറിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാല്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ പുറത്തിറങ്ങരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ശരത് പവാറിന് ഞായറാഴ്ചയാണ് പരിശോധന നടത്തിയത്. അതില്‍ നെഗറ്റീവായിരുന്നു ഫലം. പവാര്‍ ആരോഗ്യവാനും സുരക്ഷിതനുമാണ്. എന്നാല്‍ കുറച്ച് ദിവസം വിശ്രമം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

പാചകക്കാരനും സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെയുള്ള നാലു പേര്‍ക്കാണ് കൊവിഡ് സ്ഥരിരീകരിച്ചത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ എന്‍സിപി മന്ത്രി ബാലാസാഹേബ് പാട്ടീലിന് കോവിഡ് സ്ഥീരീകരിച്ചിരുന്നു. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്


Tags:    

Similar News