ഒമാനിലെ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു

Update: 2025-12-29 06:20 GMT

മസ്‌കത്ത്: ഒമാനിലെ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ നാല് പേര്‍ മരണപ്പെട്ടു. ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖിലാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. മലപ്പുറം ചേളാരി സ്വദേശി അഫ്സല്‍ (40) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. റുസ്താഖില്‍ നിന്ന് ഇബ്രിയിലേക്ക് പോകുന്ന വഴിയില്‍ വെച്ച് ഒമാനി കുടുംബം സഞ്ചരിച്ച വാഹനവുമായി അഫ്സല്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെട്ട മറ്റു മൂന്ന് പേര്‍ ഒമാന്‍ സ്വദേശികളാണ്. പരിക്കേറ്റ മൂന്ന് പേരെ റുസ്താഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: