തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍. വക്കം ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍ (25), ആകാശ് (22) എന്നിവരാണ് മരിച്ചത്.
വീട്ടുകാരെ പുറത്തേക്കു കാണാതെ തിരഞ്ഞെത്തിയ അയല്‍വാസികളാണ് വീട്ടിലെത്തിയപ്പോള്‍ ഇവരെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ കടയ്ക്കാവൂര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. കടബാധ്യത കാരണമുള്ള ആത്മഹത്യയെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.