തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ഒരു കുടുംബത്തിലെ നാലു പേരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുബി (52), ദീപ കുമാരി (41) ഇവരുടെ മക്കളായ അഖില്‍ (18), ഹരിപ്രിയ (13) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ വിവിധ മുറികളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം. പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.