ബ്രസീലിയ: ബ്രസീലില്‍ ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട ചെറുവിമാനം റസ്റ്റോറന്റിനും ഹോട്ടലിനും മുകളിലേക്ക് തകര്‍ന്നു വീണു നാലുപേര്‍ മരിച്ചു. പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്നു യാത്രക്കാരുമാണ് അപകടത്തില്‍ മറണപ്പെട്ടത്. റണ്‍വേയ്ക്ക് സമീപമുള്ള വൈദ്യുത തൂണില്‍ ഇടിച്ചാണ് വിമാനം നിയന്ത്രണം വിട്ടത്. തുടര്‍ന്ന് സമീപത്തെ ഹോട്ടലിന് മുകളിലേക്ക് പതിക്കുകയും അപകടത്തിന് പിന്നാലെ തീപിടിക്കുകയും ചെയ്തു.
അപകടസമയത്ത് റസ്റ്റോറന്റ് അടഞ്ഞുകിടന്നിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വിമാനം തകര്‍ന്നു വീണ ആഘാതത്തില്‍ സമീപത്തെ കടകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. അപകടത്തിന് പിന്നാലെ സിവില്‍ ഡിഫന്‍സ് സംഘം പരിസരവാസികളെ ഒഴിപ്പിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സുരക്ഷാ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.