കാലിഫോര്‍ണിയയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവയ്പ്പ്; കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ സ്‌റ്റോക്ക്ടണില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവയ്പ്പ്. കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. പത്തുപേര്‍ക്ക് പരിക്കേറ്റു. കുടുംബാംഗങ്ങള്‍ ഒന്നിച്ചുകൂടിയിരുന്ന ബാങ്ക്വറ്റ് ഹാളിലായിരുന്നു സംഭവം.
വെടിവയ്പ്പിന് പിന്നില്‍ വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മറ്റു വ്യാപാര സ്ഥാപനങ്ങളുമായി പാര്‍ക്കിങ്ങ് പങ്കിടുന്ന ബാങ്ക്വറ്റ് ഹാളിന്റെ പരിസരത്താണ് ആക്രമണം നടന്നത്. ആക്രമിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. കേസില്‍ അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.