റഷ്യയില്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ നടന്ന കത്തിക്കുത്തില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു
മോസ്‌കോ: റഷ്യയില്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ നടന്ന കത്തിക്കുത്തില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു. ബാഷ്‌കോര്‍ട്ടോസ്ഥാന്‍ റിപ്പബ്ലിക്കിലെ സര്‍വകലാശാലയിലെ വിദേശ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലാണ് സംഭവം. പ്രാഥമിക വിവരങ്ങള്‍ പ്രകാരം, ഇടപെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായി വിവരമുണ്ട്.ബാഷ്‌കോര്‍ട്ടോസ്ഥാന്റെ തലസ്ഥാന നഗരമായ ഉഫയിലെ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഡോര്‍മിറ്ററിയിലാണ് ആക്രമണം നടന്നത്.