ബെംഗളൂരു നഗരാതിര്‍ത്തിയില്‍ വാടക ഷെഡില്‍ നാല് അസം സ്വദേശികള്‍ മരിച്ച നിലയില്‍

Update: 2026-02-01 05:39 GMT

ബെംഗളൂരു: ബെംഗളൂരു നഗരാതിര്‍ത്തിയിലെ വാടക ഷെഡില്‍ അസം സ്വദേശികളായ നാലു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൊസ്‌കോട്ട് താലൂക്കിലെ മുല്‍സന്ദ്ര ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം. ജോലിക്കായി അസമില്‍ നിന്ന് ബെംഗളൂരുവിലെത്തിയ ജയന്ത് സിന്ധെ (25), നിരേന്ദ്രനാഥ് തായിദ് (24), ഡോക്ടര്‍ തായിദ് (25), ധനഞ്ജയ് തായിദ് (20) എന്നിവരാണ് മരിച്ചത്. സമീപത്തെ കൊക്ക കോള ഗോഡൗണില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ഗ്രാമവാസിയായ ചോട്ടാസാബ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഷെഡിലാണ് താമസിച്ചിരുന്നത്.

വിവരമറിഞ്ഞതോടെ ബെംഗളൂരു റൂറല്‍ ജില്ലാ പോലിസ് സൂപ്രണ്ട് ചന്ദ്രകാന്ത് സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്നും പോലിസ് അറിയിച്ചു. സംഭവത്തില്‍ സുലിബെലെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags: