കേഴമാന്റെ ഇറച്ചി വില്‍പ്പന നടത്തിയ നാല് പേര്‍ അറസ്റ്റില്‍

Update: 2021-09-15 16:34 GMT

മേപ്പാടി: വയനാട് ഡിവിഷന്‍ മേപ്പാടി റെയ്ഞ്ചില്‍ വൈത്തിരി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ കേഴമാനെ കൊന്ന് ഇറച്ചി ശേഖിരിച്ച് വില്‍പ്പന നടത്തിയ നാല് പേരെ വനപാലകര്‍ പിടികൂടി.

മേപ്പാടി നെടുമ്പാല ഗാര്‍ഡന്‍ വീട്ടില്‍ എസ് രാജന്‍(48), നെടിമ്പാല പാടി കെ സി മോഹനന്‍ (38), കോട്ടവയല്‍ അരുവിക്കരയില്‍ എ കെ ശിവകുമാര്‍(40), നെടുമ്പാല എസ്റ്റേറ്റ് ഗില്‍ബര്‍ട്ട് ജി (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വന്യമൃഗങ്ങളെ വേട്ടയാടി വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ടവരാണ് ഇവരെന്ന് വനപാലകര്‍ സംശയിക്കുന്നു.

മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ സി പ്രദീപന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ സനില്‍, വി ആര്‍ ഷാജി, കെ ആര്‍ വിജയനാഥ്, സി സി ഉഷാദ്, ബീറ്റ് ഓഫിസര്‍മാരായ രഞ്ജിത്ത് എം എ, അമല്‍ എം, വിജേഷ് എ കെ , ഐശ്യര്യ സൈഗാള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.