തിരുവനന്തപുരത്ത് ഹോട്ടലിൽ സംഘര്‍ഷം: ജീവനക്കാരെ മര്‍ദ്ദിച്ചതിന് നാല് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

Update: 2024-05-16 07:20 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് റെസ്‌റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം. വെണ്‍പാലവട്ടത്തെ ഇംപീരിയല്‍ കിച്ചണ്‍ എന്ന ഹോട്ടലില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഘര്‍ഷം ഉണ്ടായത്. ആക്കുളം എയര്‍ ഫോഴ്‌സ് കേന്ദ്രത്തിലെ നാല് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സംഭവത്തില്‍ കേസെടുത്തു. സീറ്റ് കിട്ടാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് വിവരം. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് സംഭവത്തില്‍ ഇംപീരിയല്‍ കിച്ചണ്‍ ഹോട്ടല്‍ ജീവനക്കാര്‍ പോലിസില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്.

Tags: