മുന്‍ ലോക ബോക്‌സിങ് താരം ലിയോണ്‍ സ്പിങ്ക്‌സ് അന്തരിച്ചു

Update: 2021-02-07 05:18 GMT

പാരിസ്: മുന്‍ ലോക ഹെവിവെയ്റ്റ് ബോക്‌സിങ് ചാംപ്യന്‍ ലിയോണ്‍ സ്പിങ്ക്‌സ് അന്തരിച്ചു. 67 വയസ്സായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് അഞ്ചുവര്‍ഷത്തോളമായി ചികില്‍സയിലായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ലാസ് വെഗാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബോക്‌സിങ് ചരിത്രത്തെ ഞെട്ടിക്കുന്ന മുന്നേറ്റങ്ങളുമായാണ് കരിയര്‍ തുടങ്ങിയതെങ്കിലും അത് നിലനിര്‍ത്താനായിരുന്നില്ല. 1976ല്‍ മോണ്‍ട്രിയലില്‍ യുഎസ് ലൈറ്റ് ഹെവിവെയ്റ്റായി സ്പിങ്ക്‌സ് ഒളിംപിക് സ്വര്‍ണം നേടിയിരുന്നു.

Former World Heavyweight Champion Leon Spinks Dead

Tags: