ഇമ്രാന്‍ ഖാന്റെ ജീവന്‍ അപകടത്തിലാണെന്ന ആശങ്ക പ്രകടിപ്പിച്ച് സുനില്‍ ഗാവസ്‌കറടക്കമുള്ള മുന്‍ ലോക ക്രിക്കറ്റ് താരങ്ങള്‍
ഇസ്‌ലാമാബാദ്: ക്രിക്കറ്റ് ക്യാപ്റ്റനും ലോകകപ്പ് ജേതാവും പാകിസ്താന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാന്‍ ഖാന്റെ ജീവന്‍ അപകടത്തിലാണെന്ന ആശങ്ക പ്രകടിപ്പിച്ച് സുനില്‍ ഗാവസ്‌കറും കപില്‍ ദേവും ഉള്‍പ്പെടെയുള്ള മുന്‍ ലോക ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തി.മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ഗ്രെഗ് ചാപ്പലിന്റെ നേതൃത്വത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിന് കത്തയച്ചു.
ഇമ്രാന്‍ ഖാനെ ജയിലിനകത്ത് കൊലപ്പെടുത്താന്‍ഗൂഢാലോചന നടത്തുകയാണെന്നടക്കം ഗുരുതരമായ ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്. ഇമ്രാന്റെ സഹോദരിമാരായ ഡോഉസ്മ ഖാനും അലീമ ഖാനും കഴിഞ്ഞവര്‍ഷം ആശങ്ക പരസ്യമാക്കി ശക്തമായ സമരപരിപാടികള്‍ ആരംഭിച്ചിരുന്നു. ഇമ്രാന്‍ഖാന്റെ കാലത്ത് കളിച്ചിരുന്നതും ലോക ക്രിക്കറ്റിലെ മുന്‍ ക്യാപ്റ്റന്‍മാരുമായ 14പേരാണ് ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ചത്.
നിലവില്‍ ഇമ്രാന്‍ ഖാന്റെ കാഴ്ച ശക്തി85ശതമാനം നഷ്ടമായതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരിക്കയാണ്. സുപ്രിംകോടതി നിര്‍ദേശപ്രകാരം നിയോഗിക്കപ്പെട്ട സമിതിയാണ് ആരോഗ്യ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. ഇതോടെയാണ് ലോകത്ത് വീണ്ടും താരത്തിന്റെ ജീവനും സുരക്ഷയ്ക്കും വേണ്ടിയുള്ള ആവശ്യം ഉയരുന്നത്.