കോടതി അലക്ഷ്യം: മുന്‍ സൗത്ത് ആഫിക്കന്‍ പ്രിസിഡന്റ് ജേക്കബ് സുമയ്ക്ക് 15 മാസം തടവ്ശിക്ഷ
ജോഹനസ്ബര്‍ഗ്: മുന്‍ സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് കോടതി അലക്ഷ്യക്കേസില്‍ 15 മാസം തടവ്. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സമിതി മുമ്പാകെ ഹാജരാവാതിരുന്നതാണ് സുമക്കെതിരേയുള്ള കുറ്റം.
79 വയസ്സുകാരനായ സുമ 2009-2018 കാലത്ത ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്നു. ഈ കാലയളവില്‍ അദ്ദേഹം രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് ധാരാളം പണം ചോര്‍ത്തിയെന്നാണ് കേസ്.
വിധി പറയുമ്പോള്‍ സുമ കോടതിയിലില്ലായിരുന്നു. കീഴടങ്ങാന്‍ കോടതി അഞ്ച് ദിവസത്തെ സമയം നല്‍കി. സ്വയം കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യണമെന്ന് കോടതി പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
ഭരണഘടനാ ബെഞ്ചിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും സുമ കോടതി അലക്ഷ്യം നടത്തിയതായും ജഡ്ജ് ഖംപെപെ പറഞ്ഞു.
സുമയെ രണ്ട് വര്‍ഷം തടവ് ശിക്ഷവിധിക്കണമെന്നായിരുന്നു അന്വേഷണംനടത്തുന്ന സമിതിയുടെ വാദം.