ദി കശ്മീര്‍ ഫയല്‍സ് ഒരു പ്രചാരണ സിനിമയെന്ന് മുന്‍ റൊ മേധാവി

Update: 2022-03-23 13:36 GMT

ന്യൂഡല്‍ഹി; കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദി കശ്മീര്‍ ഫയല്‍സ് ഒരു പ്രചാരണ സിനിമയാണെന്ന് മുന്‍ റൊ മേധാവി എ എസ് ദുലത്ത്. വിവേക് അഗ്നിഹോത്രതി സംവിധാനം ചെയ്ത സിനിമ താന്‍ കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

''പ്രചാരണസിനിമ കാണാന്‍ ഉദ്ദേശിക്കുന്നില്ല. കശ്മീര്‍ ഫയല്‍സ് ഒരു പ്രചാരണ സിനിമയാണ്. 1990കളില്‍ അവിടെത്തന്നെ തുടരാന്‍ തീരുമാനിച്ച പല കശ്മീരി പണ്ഡിറ്റുകളെയും മുസ് ലിംകള്‍ സംരക്ഷിച്ചു''-വെന്ന് അദ്ദേഹം പറഞ്ഞു. 

1990കളില്‍ അവിടെത്തന്നെ തുടരാന്‍ തീരുമാനിച്ച പല കശ്മീരി പണ്ഡിറ്റുകളെയും മുസ് ലിംകള്‍ സംരക്ഷിച്ചു. പല കാശ്മീരി പണ്ഡിറ്റ് കുടുംബങ്ങളും അവിടെത്തന്നെ താമസിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷവും പണ്ഡിറ്റുകളെ ലക്ഷ്യംവച്ച് ഒരുഅക്രമവും നടന്നിട്ടില്ല. 1990 കാലത്ത് താന്‍ അവിടെ ഗവര്‍ണറായിരുന്നുവെന്നും അതിനുശേഷം കാര്യങ്ങള്‍ ഏറെ മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1990കളിലാണ് കശ്മീരി പണ്ഡിറ്റുകള്‍ മറ്റിടങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങിയത്. പലരും ഡല്‍ഹിയിലെത്തി. പോകാനിടമില്ലാത്തവര്‍ അഭയാര്‍ത്ഥി കാംപിലായി. ഡല്‍ഹിയിലേക്ക് പോകാന്‍ കഴിഞ്ഞ മുസ് ലിംകളും അത് ചെയ്തിരുന്നു. സ്ഥിതിഗതികള്‍ മാറിയപ്പോള്‍ അവര്‍ തിരിച്ചെത്തി. 

കേന്ദ്ര സര്‍ക്കാര്‍ ഒത്താശയോടെ പുറത്തിറങ്ങിയ കശ്മീര്‍ ഫയല്‍സിനെതിരേ കനത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. 

Tags:    

Similar News