വൈദ്യുതബോര്‍ഡ് ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ പഞ്ചാബ് പോലിസിലെ മുന്‍ എസ്‌ഐക്ക് പത്ത് വര്‍ഷം തടവ്
ഛത്തിസ്ഗഢ്; നിയമവിരുദ്ധമായി പിടികൂടി കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോയ കേസില്‍ പഞ്ചാബ് പോലിസിലെ മുന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് സിബിഐ പ്രത്യേക കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 31 വര്‍ഷം മുന്‍പ് ചാര്‍ജ് ചെയ്ത ഈ കേസില്‍ പ്രതി 50,000 രൂപ പിഴയും അടയ്്ക്കണം.
സിബിഐ പ്രത്യേക ജഡ്ജ് ഹരിന്ദര്‍ സിദ്ദുവാണ് മുന്‍ പഞ്ചാബ് പോലിസ് ഉദ്യോഗസ്ഥന്‍ മേജര്‍ സിങ്ങിന് ശിക്ഷവിധിച്ചത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ തരന്‍തരന്‍ സ്‌റ്റേഷനില്‍ സ്‌റ്റേഷന്‍ ഹൗസ് ഉദ്യോസ്ഥനായിരുന്നു.
1991ലാണ് സന്തോഷ് സിങ്ങിനെ കാണാതായത്.
ഐപിസി 364(തട്ടിക്കൊണ്ടുപോവല്‍) അനുസരിച്ച് 10 വര്‍ഷം തടവും 50,000 രൂപ പിഴയും വകുപ്പ് 344 അനുസരിച്ച് 3 വര്‍ഷം തടവും 20,000 രൂപ പിഴയുമാണ് ഈടാക്കേണ്ടത്.
അമൃത് സര്‍ ജില്ലയിലെ ജസ്പാല്‍ മേത്ത ഗ്രാമത്തില്‍ പഞ്ചാബ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനായ സന്തോഷ് സിങ്ങിനെയാണ് പോലിസ് പാര്‍ട്ടി 1991 ജൂലൈ 31ന് വൈകീട്ട് 8.30ന് സ്വന്തം വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയത്. പിന്നീട് സന്തോഷിനെ ഇവര്‍ നിയമവിരുദ്ധമായി കസ്റ്റഡിയിലാക്കി.
സന്തോഷിന്റെ മാതാവ് സ്വരന്‍ കൗര്‍ 1996ല്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. 1998 ജനുവരി 21ന് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ടു.
മേജര്‍ സിങ് സന്തോഷിനെ തട്ടിക്കൊണ്ടുപോയെന്ന് സിബിഐ കണ്ടെത്തി. എന്നാല്‍ സന്തോഷിനെ ഇപ്പോഴും കാണാനില്ലെന്നാണ് കേസ് ഡയറിയില്‍ പറയുന്നത്.
