ന്യൂഡല്‍ഹി; പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് എഎപി സ്ഥാനാര്‍ത്ഥിക്കു മുന്നില്‍ അടിയറവ് പറഞ്ഞു. ഈ മണ്ഡലത്തില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബഹുദൂരം പിന്നിലായി.
പാട്യാല അര്‍ബന്‍ മണ്ഡലത്തില്‍ നിന്നാണ് അമരീന്ദര്‍ ജനവിധി തേടിയത്. എഎപിയുടെ അജിത് പാല്‍ സിങ്ങ് കോലിയാണ് ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.
ജനാധിപത്യം വിജയിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് അനുമദനങ്ങള്‍ എന്ന് അമരീന്ദര്‍ ട്വീറ്റ് ചെയ്തു.
I accept the verdict of the people with all humility. Democracy has triumphed. Punjabis have shown true spirit of Punjabiyat by rising and voting above sectarian and caste lines.
— Capt.Amarinder Singh (@capt_amarinder) March 10, 2022
Congratulations to @AAPPunjab and @BhagwantMann.
രണ്ട് തവണ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായിരുന്നു അമരീന്ദര്‍.
2017 തിരഞ്ഞെടുപ്പില്‍ അമരീന്ദര്‍ 49 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്.
തിരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ രാജിവച്ച് പുതിയ പാര്‍ട്ടി സ്ഥാപിച്ചത്.