പോപുലര്‍ഫ്രണ്ട് മുന്‍ നേതാവ് ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളി

Update: 2022-10-13 07:42 GMT

ന്യൂഡല്‍ഹി: ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് മുന്‍ നേതാവ് ഇ അബുബക്കര്‍ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തളളി. പോപുലര്‍ ഫ്രണ്ടിനെതിരേ എന്‍ഐഎ ചുമത്തിയ കേസില്‍ കുറ്റാരോപിതനാണ്.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.

കാന്‍സര്‍ ബാധിതനായ ഇ അബൂബക്കര്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനിടയിലാണ് അറസ്റ്റ്. ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കണമെന്ന് നിര്‍ദേശിച്ചാണ്  ഹൈക്കോടതി ഹരജി മടക്കിയത്.

പോപുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും സപ്തംബര്‍ 28ന് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. നിരോധന ഉത്തരവ് ഇപ്പോള്‍ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ട്രിബ്യൂണലിന്റെ പരിഗണനയിലാണ്.

നിരോധനവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.

Tags:    

Similar News