മന്‍മോഹന്‍ സിങ് രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക്; നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
ജയ്പൂര്‍: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നാമനിര്‍ദ്ദേശ പ്രതിക സമര്‍പ്പിച്ചു. രാജസ്ഥാനില്‍ നിന്നാണ് അദ്ദേഹം മല്‍സരിക്കുന്നത്. ജയ്പൂരിലെത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. വിമാനമാര്‍ഗം ജയ്പൂരിലെത്തിയ അദ്ദേഹത്തെ സംസ്ഥാന ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായ സച്ചിന്‍ പൈലറ്റ് സ്വീകരിച്ചു. ബിജെപിയുടെ രാജ്യസഭാ എംപി മദന്‍ലാല്‍ സെയ്‌നി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് മന്‍മോഹന്‍ സിങ് സ്ഥാനാര്‍ഥിയാകുന്നത്. 100 എംഎല്‍എമാര്‍, 12സ്വതന്ത്രര്‍, ബിഎസ്പിയുടെ ആറ് എംഎല്‍എമാര്‍ എന്നിവരുടെ പിന്തുണയോടെയാണ് മന്‍മോഹന്‍ സിങ് മല്‍സരിക്കുന്നത്. അതേസമയം, ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപിക്ക് 73 എംഎല്‍എമാരാണുള്ളത്. 1991 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മന്‍മോഹന്‍ സിങ്.