പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് സപ്തംബറില്‍ രാജ്യത്തേക്ക് മടങ്ങിയേക്കും

Update: 2022-08-16 02:40 GMT

ഇസ് ലാമാബാദ്: മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ് ലിംലീഗ് നവാസ് വിഭാഗം നേതാവുമായ നവാസ് ഷെരീഫ് സപ്തംബര്‍ അവസാനത്തോടെ രാജ്യത്തേക്ക് മടങ്ങിയെത്തിയേക്കുമെന്ന് പാകിസ്താന്‍ മന്ത്രി. നവാസിന്റെ സഹോദരന്‍ ഷഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രിയായതോടെ നവാസിന്റെ തിരിച്ചുവരവ് താമസിയാതെ നടക്കുമെന്നാണ് അനുയായികളുടെ പ്രതീക്ഷ.

2018ല്‍ അല്‍ അസിസി സ്റ്റീല്‍ മില്ലുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ നവാസിന് 7 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. മറ്റൊരു കേസിലെ ശിക്ഷ അടക്കം 11 വര്‍ഷം തടവാണ് വിധിച്ചത്.

ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ചികില്‍സക്ക് വേണ്ടി വിദേശത്തേക്ക് പോകാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ചത്.

2019ല്‍ അതനുസരിച്ച് പുറത്തുപോയെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല. 

Tags: