ഭുവനേശ്വര്‍; ഒഡീഷ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹേമാനന്ദ ബിസ്വാള്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ന്യൂമോണിയ ബാധിതനായി ചികില്‍സയില്‍ കഴിയുന്നതിനിടയില്‍ ഭുവനേശ്വരിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.
ജാര്‍സുഗുഡ മണ്ഡലത്തില്‍ 6 തവണ എംഎല്‍എയായിരുന്നിട്ടുണ്ട്. ഒരിക്കല്‍ സുന്ദര്‍ഗഡില്‍നിന്ന് ലോക്‌സഭയിലുമെത്തി.
1989-90, 1999-2000 കാലയളവിലാണ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത്. ഒഡീഷയിലെ ആദ്യ ഗോത്രവര്‍ഗ മുഖ്യമന്ത്രിയുമാണ്.
1974ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 1980ലും 2004ഉം എംഎല്‍എയായി.
ജാര്‍സുഗുഡയില്‍ അധ്യാപകനായാണ് തുടക്കം. പിന്നീട് പഞ്ചായത്ത് രാഷ്ട്രീയത്തിലെത്തി.
സബിത, സഞ്ജുക്യ, മഞ്ഞുലത, സുനിത, അനിത എന്നിങ്ങനെ അഞ്ച് മക്കളാണ് ഉള്ളത്.