മുന്‍ നാവികസേന ചീഫ് അഡ്മിറല്‍ സുഷില്‍ കുമാര്‍ അന്തരിച്ചു

1980-2000 കാലത്താണ് അഡ്മിറല്‍ കുമാര്‍ നാവികസേന മേധാവിയായിരുന്നത്

Update: 2019-11-27 06:22 GMT

ന്യൂഡല്‍ഹി: മുന്‍ നാവികസേന മേധാവി അഡ്മിറല്‍ സുഷില്‍ കുമാര്‍ ഡല്‍ഹിയില്‍ അന്തരിച്ചു, 79 വയസ്സായിരുന്നു. ഇന്ന് രാവിലെ ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. രോഗബാധിതനായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു.

1980-2000 കാലത്താണ് അഡ്മിറല്‍ കുമാര്‍ നാവികസേന മേധാവിയായിരുന്നത്. എ പ്രൈം മിനിസ്റ്റര്‍ ടു റിമമ്പര്‍-മെമ്മറീസ് ഓഫ് മിലിറ്ററി ചീഫ് എന്ന പേരില്‍ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്.  

Tags: