മുന്‍ മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍

Update: 2022-08-14 06:53 GMT

തിരുവനന്തപുരം: കശ്മീരിനെക്കുറിച്ചുള്ള മുന്‍ മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അപ്രതീക്ഷിതമായ പോസ്റ്റ് വേദനയുണ്ടാക്കിയെന്നും അപ്രതീക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ പോസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെടി ജലീല്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തി. ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കിയാണ് അദ്ദേഹം മടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചത്.

ആസാദ് കശ്മീരെന്ന പരാമര്‍ശത്തിലെ ആസാദ് ഇന്‍വെര്‍ട്ടഡ് കോമയിലായിട്ടും അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്നലെ രാവിലെ പ്രതികരിച്ച കെടി ജലീല്‍ വൈകുന്നേരത്തോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും നാടിന്റെ നന്മയക്കായി അത് പിന്‍വലിക്കുന്നു എന്നുമാണ് ജലീല്‍ അറിയിച്ചത്.

ഡല്‍ഹി തിലക് മാര്‍ഗ് പോലിസ് സ്‌റ്റേഷനില്‍ ബിജെപി അനുകൂലിയായ അഭിഭാഷകന്‍ ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. എബിവിപി തിരുവനന്തപുരത്തും കേസ് കൊടുത്തു.

Tags:    

Similar News