ശിശുക്ഷേമ സമിതി മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറി എം ശങ്കരന്‍ നമ്പൂതിരി നിര്യാതനായി

Update: 2020-11-24 15:44 GMT

തിരൂര്‍: വെട്ടത്തെ രാഷ്ടിയ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന മുല്ലപ്പള്ളിമന ശങ്കരന്‍ നമ്പൂതിരി (74) നിര്യാതനായി. വെട്ടം എ.എം.യു.പി.സ്‌ക്കൂള്‍ കായികാധ്യാപകന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം, സി.പി.എം.ഏരിയ കമ്മിറ്റിയംഗം, ശിശുക്ഷേമ സമിതി മലപ്പുറം ജില്ല സെക്രട്ടറി, വെട്ടം ഗ്രാമ പഞ്ചായത്തംഗം, വെട്ടം അബ്ദുല്ലക്കുട്ടി സ്മാരക വായനശാല ക്ഷോധികാരി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി ടീച്ചര്‍.മക്കള്‍: എം.എസ്.ബി നോയ്, എം.എസ്.ബീന, എം.എസ്.ബിനിത. മരുമക്കള്‍: ഡോ.നാരായണന്‍ ചെറുതിരുത്തി, കൃഷ്ണന്‍ കെ.കവളപ്പാറ, ഉമ കൂറ്റനാട്,

സഹോദരങ്ങള്‍: നാരായണന്‍ നമ്പൂതിരി. ശ്രീദേവി. സാവിത്രി, ശാന്ത, ആര്യ. പരേതരായ നങ്ങേലി അന്തര്‍ജ്ജനം, ജയശ്രീ പരമേശ്വരന്‍. സംസ്‌കാരം ബുധനാഴ്ച വീട്ടുവളപ്പില്‍.