അതിവിശിഷ്ട സേവാ പുരസ്‌കാര ജേതാവ് മുന്‍ മേജര്‍ ജനറല്‍ എസ് എന്‍ ഭാസ്‌കര്‍ അന്തരിച്ചു
സെക്കന്തരാബാദ്: മുന്‍ സൈനികനും നിരവധി സൈനിക പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത മുന്‍ മേജര്‍ ജനറല്‍ എസ് എന്‍ ഭാസ്‌കര്‍ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മുന്‍ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് ചെയര്‍മാനായിരുന്നു. പ്രായാധിക്യം മൂലമായിരുന്നു അന്ത്യം. മൃതദേഹം സെക്കന്തരാബാദില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സ്വര്‍ഗ് വാദിക ക്രമിറ്റോറിയത്തില്‍ സംസ്‌കരിച്ചു.
മേജര്‍ ജനറല്‍ എസ് എന്‍ ഭാസ്‌കര്‍ നവംബര്‍ 1924ല്‍ ജനിച്ചു. 1948 ല്‍ കമ്മീഷന്റ് ഓഫിസറായി സൈനിക വൃത്തി ആരംഭിച്ചു. 1979 ല്‍ അതിവിശിഷ്ട സേവാ പുരസ്‌കാരം സമ്മാനിച്ചു. 1980ലാണ് സൈനിക വൃത്തിയില്‍ നിന്ന് വിരമിക്കുന്നത്.
പത്മശ്രീ പുരസ്‌കാരം നല്‍കി രാഷ്ട്രം ആദരിച്ചു. വിരമിച്ച ശേഷം ഭാരത് എര്‍ത്ത് മൂവേഴ്‌സിന്റെ എംഡിയായി നിയമിതനായി.