ഇഎസ്‌ഐ അഴിമതി: മുന്‍ മന്ത്രിയടക്കം ആറുപേര്‍ അറസ്റ്റില്‍

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇഎസ്‌ഐയില്‍ 150 കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.

Update: 2020-06-12 15:10 GMT

അമരാവതി: എംപ്ലോയീസ് സര്‍വ്വീസ് ഇന്‍ഷുറന്‍സിനു വേണ്ടി മരുന്നും ചികില്‍സാ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി നടത്തിയ കേസില്‍ മുന്‍ മന്ത്രി ഉള്‍പ്പടെ ആറുപേരെ ആന്ധ്രപ്രദേശ് അഴിമതി വിരുദ്ധവിഭാഗം അറസ്റ്റുചെയ്തു. ടിഡിപി എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ അച്ചനായിഡുവാണ് അറസ്റ്റിലായത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇഎസ്‌ഐയില്‍ 150 കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. മുന്‍ ടിഡിപി സര്‍ക്കാറില്‍ തൊഴില്‍ മന്ത്രിയായിരുന്ന അച്ചനായിഡു 2014 മുതല്‍ 2019 വരെ ആന്ധ്രപ്രദേശിലെ എംപ്ലോയീസ് സര്‍വ്വീസ് ഇന്‍ഷുറന്‍സിനു വേണ്ടി നടത്തിയ ഇടപാടിലാണ് തട്ടിപ്പു നടത്തിയത്.


Tags:    

Similar News