കേരള അര്‍ബണ്‍ അഫയേഴ്‌സ് മുന്‍ ജോയിന്റ് ഡയറക്ടര്‍, അഡ്വ. സി എം മുഹമ്മദ് ശരീഫ് നിര്യാതനായി

Update: 2020-07-16 02:07 GMT

ഫോര്‍ട്ട് കൊച്ചി: കേരള അര്‍ബന്‍ അഫയേഴ്‌സ് മുന്‍ ജോയിന്റ് ഡയറക്ടര്‍ അഡ്വ. സി എം മുഹമ്മദ് ശരീഫ് ഫോര്‍ട്ട് കൊച്ചിയില്‍ നിര്യാതനായി. 64 വയസ്സായിരുന്നു. കല്‍വത്തി ഉമരിയ്യ സ്‌കൂളിനു സമീപം പരേതനായ മമ്മു സാഹിബിന്റെ മകനാണ്.

തദ്ദേശസ്വയം ഭരണവകുപ്പില്‍ വിവിധ തലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. പറവൂര്‍, ആലുവ മുനിസിപ്പാലിറ്റികളില്‍ കമ്മീഷണറായിരുന്നു. ചുമട്ടുതൊഴിലാളി നിയമം നടപ്പാക്കിയപ്പോള്‍ ലേബര്‍ കണ്‍വീനറായി സേവനമനുഷ്ഠിച്ചു. ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലും അംഗമായിരുന്നിട്ടുണ്ട്.

മാധ്യമം ദിനപത്രത്തിന്റെ നിയമകാര്യ ലേഖകനായിരുന്നു തേജസ് ദിനപത്രത്തിന്റെ 'അവകാശങ്ങള്‍ നിഷേധങ്ങള്‍' കോളം ദീര്‍ഘകാലം കൈകാര്യം ചെയ്തു.

തന്റേടിയും നിസ്വാര്‍ത്ഥനും കറപുരളാത്ത വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു ശരീഫ് സാഹിബെന്നും ഇസ്ലാമിക ചലനങ്ങളെ ഏറെ പിന്തുണച്ച അദ്ദേഹം തേജസ് ദിനപത്രത്തിന് നിരവധി സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പോപുലര്‍ ഫ്രണ്ട് നേതാവ് നസറുദ്ദീന്‍ എളമരം അനുസ്മരിച്ചു.

കബറടക്കം ഇന്ന് രാവിലെ വ്യാഴാഴ്ച 10.30ന് കല്‍വത്തി ജുമാമസ്ജിദില്‍ നടക്കും.

മക്കള്‍: ഷെറിന്‍ ഷരീഫ്, മഹ്ഫൂസ് ഷരീഫ്(ഒമേഗ ഷിപ്പിങ്), ഷെറിയ(ജൂനിയര്‍ സൂപ്രണ്ട് വാട്ടര്‍ അതോറിറ്റി), ഷെര്‍ബിന്‍(യു കെ).

മരുമക്കള്‍: റോഷന്‍ അബ്ദുള്‍ കാദര്‍, സജ്‌ന.

Tags: