ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിക്ക് കൊവിഡ്

Update: 2020-09-26 05:59 GMT

റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മറാണ്ടി തന്നെയാണ് രോഗ വിവരം അറിയിച്ചത്. താമുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തിലേക്ക് മാറണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

പ്രാഥമിക ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി 17 ന് റാഞ്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വികാസ് മോര്‍ച്ച ബിജെപിയില്‍ ലയിച്ചിരുന്നു. ബിജെപി വിട്ട് ജാർഖണ്ഡ് വികാസ് മോർച്ച (ജെവിഎം) രൂപീകരിച്ച് 14 വർഷത്തിന് ശേഷമാണ് മറാണ്ടി തന്റെ മാതൃ പാർട്ടിയായ ബിജെപിയിലേക്ക് മറാണ്ടി മടങ്ങിയെത്തിയിരിക്കുന്നത്.  2000 ത്തില്‍ ബീഹാര്‍ വിഭജിച്ച് ജാര്‍ഖണ്ഡ് സംസ്ഥാനമുണ്ടാക്കിയപ്പോള്‍ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ബാബുലാല്‍ മറാണ്ടി.








Similar News