മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു

Update: 2021-07-13 06:21 GMT

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ ഹൃദയാഘാതം മൂലം അന്തരിച്ചു. 66 വയസ്സായിരുന്നു. 1983ല്‍ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. ലോകകപ്പില്‍ 34.28 ശരാശരിയോടെ 240 റണ്ണാണ് യശ്പാല്‍ നേടിയത്. സെമിഫൈനലില്‍ ഇംഗ്ലണ്ടുമായുള്ള മല്‍സരത്തില്‍ നേടി 60 റണ്‍ ഇന്ത്യയുടെ വിജയത്തിനു കാരണമായി. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍. പഞ്ചാബ് ടീമില്‍ അംഗമായിരുന്നു.

1979 മുതല്‍ 1983 വരെ 37 ടെസ്റ്റില്‍ ഇന്ത്യക്കുവേണ്ടി കളിച്ചു. 1606 റണ്ണുകള്‍ നേടി. രണ്ട് സെഞ്ച്വറികളും 9 അര്‍ധസെഞ്ച്വറിയും നേടി. 1978ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അരങ്ങേറ്റം.

Tags: