ബിസിസിഐ അധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതലയേറ്റു

Update: 2019-10-23 07:13 GMT

മുംബൈ: ബിസിസിഐ അധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ചുമതലയേറ്റത്. നീണ്ട 33 മാസത്തെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം അവസാനിപ്പിച്ചാണ് ഗാംഗുലി അധികാരമേറ്റത്. ബിസിസിഐയുടെ 39ാം പ്രസിഡന്റാണ് ഗാംഗുലി. പത്ത് മാസമായിരിക്കും ഗാംഗുലിയുടെ കാലാവധി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിയായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് ചുമതലയേറ്റു. ബിസിസിഐ മുന്‍ അധ്യക്ഷന്‍ അനുരാഗ് താക്കൂറിന്റെ ഇളയ സഹോദരന്‍ അരുണ്‍ ധമാല്‍ ട്രഷററാകും.പുതിയ ബിസിസിഐ ഭരണഘടന ചട്ട പ്രകാരം ഗാംഗുലിക്ക് ഒമ്പത് മാസമേ പദവിയില്‍ തുടരാനാകൂ.