ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ ഉമര്‍ അന്തരിച്ചു

Update: 2021-08-02 13:39 GMT

മലപ്പുറം: ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റും നിലമ്പൂരിലെ ആദ്യകാല ഡോക്ടറുമായ ഇ കെ ഉമര്‍ (73) അന്തരിച്ചു. കൊവിഡ് ബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലമ്പൂര്‍ ഏലംകുളം ഹോസ്പിറ്റല്‍ എംഡി ആണ്.

മുന്‍ മലപ്പുറം ഡിഎംഒ ആയിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രി സുപ്രണ്ടായിരുന്നു. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പി വി അബ്ദുല്‍ വഹാബ് എം പിയുടെ ഭാര്യാസഹോരി ഖമറുന്നിസയാണ് ഭാര്യ. ജനീഷ് , ഡോ, അനീഷ്, ഡോ സനീഷ്. എന്നിവരാണ് മക്കള്‍. മരുമക്കള്‍ : സിന്‍സി. ഡോ. റംന, ഡോ. റസില.

കൊവിഡ് ബാധിതനായ ഡോ. ഉമര്‍ ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അന്ത്യം. റോട്ടറി മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍ കൂടിയായ ഉമറിന്റെ നേതൃത്വത്തില്‍ കവളപ്പാറയിലെ ദുരിത ബാധിതര്‍ക്കു വേണ്ടി ഭവന നിര്‍മാണം നടത്തിയിരുന്നു.

Tags:    

Similar News