ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന് ഹൃദയാഘാതം; തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു

Update: 2021-07-06 05:29 GMT

ഷിംല: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആറ് തവണ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുമായ വീരഭദ്രസിങ്ങിനെ ഹൃദയാഘാതം മൂലം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 87 വയസ്സുള്ളള സിങ്ങ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്.

സിങ്ങിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രി സീനിമയര്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജനക് രാജ് പഖ്‌റേതിയ പറഞ്ഞു.

ഏപ്രില്‍ 23മുതല്‍ സിങ് ആശുപത്രിയില്‍ തന്നെയാണ്.

ഏപ്രില്‍ 13ന് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് മൊഹാലിയിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. ഏപ്രില്‍ 23ന് ഷിംലയിലേക്ക് പോന്നു. ശ്വാസതടസ്സം നേരിട്ടതോടെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ജൂണ്‍ 11ന് വീണ്ടും കൊവിഡ് ബാധിച്ചെങ്കിലും താമസിയാതെ നെഗറ്റീവായി.

വീരഭദ്രസിങ് ഒമ്പത് തവണ എംഎല്‍എയായിട്ടുണ്ട്, അഞ്ച് തവണ എംപിയുമായി.

നിലവില്‍ അര്‍കി നിയോജകമണ്ഡലത്തില്‍നിന്നുള്ള നിയമസഭാ അംഗമാണ്.