കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം: മുന്‍ ഹരിയാന മുഖ്യമന്ത്രി ഒ പി ചൗട്ടാല കര്‍ഷക സമരക്കാരെ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ മേധാവിയുമായ ഒ പി ചൗട്ടാല കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി ഗാസിപൂര്‍ അതിര്‍ത്തി സന്ദര്‍ശിക്കും. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമം പിന്‍വലിച്ച് സമരം ഒത്തതീര്പ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
''പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം. ഇന്ത്യ കാര്‍ഷിക രാജ്യമാണ്. കൃഷിയാണ് സമ്പദ്ഘടനയുടെ നട്ടെല്ല്. ഈ സമയം കര്‍ഷകര്‍ക്കോ കര്‍ഷക തൊഴിലാളികള്‍ക്കോ വേണ്ടിയല്ല, മുഴുവന്‍ രാജ്യത്തിനും വേണ്ടിയാണ്''- ചൗട്ടാല പറഞ്ഞു.
കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം മുതലാണ് രാജ്യത്തെ 32 കര്‍ഷക സംഘടനകള്‍ ഒരു പൊതുവേദി രൂപീകരിച്ച് സമരം ഡല്‍ഹി അതിര്‍ത്തിയില്‍ സമരം തുടങ്ങിയത്.